|
ക്രിസ്തു സഭയെ സ്‌നേഹിച്ച് തന്നെത്താന്‍ സഭയ്ക്കുവേണ്ടി ഏല്പിച്ചുകൊടുത്തു (എഫേ. 5 :25). ഒരു സഭ പണിയപ്പെടണമെങ്കില്‍ ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ നാമും സഭയെ സ്‌നേഹിക്കണം. നമ്മുടെ പണമോ സമയമോ നല്കിയാല്‍ മാത്രം പോരാ നമ്മെത്തന്നെ നമ്മുടെ സ്വന്തജീവനെത്തന്നെ കൊടുക്കണം.
മനുഷ്യരോടുള്ള തന്റെ സ്‌നേഹത്തെ വിശദീകരിക്കുവാന്‍ ദൈവത്തിന് ഈ ഭൂമിയില്‍ നിന്നു ഒറ്റ ഉദാഹരണം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു അമേമയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹമായിരുന്നു അത്. (യെശ. 49: 15 കാണുക). അമ്മയ്ക്കു തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം നിറയെ ത്യാഗമാണെന്നു ഒരമ്മയെ നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും. അതിരാവിലെ മുതല്‍ രാത്രി വരെയും പിന്നെ രാത്രിയിലും ഒരമ്മ തന്റെ കുഞ്ഞിനു വേണ്ടി പലതും ത്യജിക്കുന്നു. അവര്‍ക്ക് അതിനു പകരമായി ഒന്നും ലഭിക്കുന്നില്ല. അവള്‍ വര്‍ഷങ്ങളോളം തന്റെ കുഞ്ഞിനു വേണ്ടി ഒന്നും പകരം പ്രതീക്ഷിക്കാതെ പല വേദനകളും അസൗകര്യങ്ങളും സഹിക്കുന്നു. അങ്ങനെയാണ് ദൈവവും നമ്മെ സ്‌നേഹിക്കുന്നത്. ആ സ്വഭാവമാണ് നമ്മിലേക്കു പകരുവാന്‍ ദൈവം ആഗ്രഹിക്കുന്നത്. എന്നാല്‍ ലോകത്തില്‍ എവിടെയും ഇത്തരത്തില്‍ പരസ്പരം സ്‌നേഹിക്കുന്ന ഒരു കൂട്ടായ്മ ഉണ്ടെന്നു സത്യസന്ധതയോടെ പറയുവാന്‍ കഴിയുകയില്ല. പല വിശ്വാസികള്‍ക്കും തങ്ങളുടെ കൂട്ടത്തില്‍ ള്ളവരെയും തങ്ങളുടെ അഭിപ്രായങ്ങളോടു യോജിക്കുന്നവരെയും മാത്രം സ്‌നേഹിക്കുവാനാണ് അറിയാവുന്നത്. അവരുടെ സ്‌നേഹം തികച്ചും മാനുഷികവും ഒരു മാതാവിന്റെ സ്‌നേഹത്തില്‍ നിന്നു വളരെ അകന്നു നില്‍ക്കുന്നതുമാണ്. എന്നാല്‍ നാം ലക്ഷ്യമാക്കേണ്ടത് ദിവ്യസ്‌നേഹത്തിനായിട്ടാണ്.
തന്റെ കുഞ്ഞിനു വേണ്ടി ചുറ്റിലുമുള്ള മറ്റുള്ളവര്‍ എന്തെങ്കിലും ത്യാഗം ചെയ്യുന്നുണ്ടോ എന്ന് ഒരമ്മ ശ്രദ്ധിക്കാറില്ല. അവള്‍ സന്തോഷത്തോടെ തന്റെ കുഞ്ഞിനു വേണ്ടി എല്ലാം ത്യജിക്കുന്നു. അതുപോലെതന്നെ സഭയെ തന്റെ കുഞ്ഞിനെപ്പോലെ കണ്ടിട്ടുള്ളവര്‍, മറ്റുള്ളവര്‍ സഭയ്ക്കുവേണ്ടി എന്തെങ്കിലും ത്യാഗം സഹിക്കുന്നുണ്ടോ എന്നൊന്നും നോക്കാറില്ല. അവര്‍ സന്തോഷത്തോടെ പലതും ത്യജിക്കുന്നു. ആരോടും ഒരു പരാതിയും അവര്‍ക്കുണ്ടായിരിക്കുകയില്ല. സഭയ്ക്കു വേണ്ടി മറ്റുള്ളവര്‍ ഒന്നും ത്യജിക്കുന്നില്ല എന്നു പരാതി പറയുന്നവര്‍ അമ്മമാരല്ല പരിചാരികമാര്‍ മാത്രമാണ്. അങ്ങനെയുള്ള പരിചാരികമാര്‍ക്ക് കൃത്യമായ ജോലിസമയമുണ്ട്. ആ സമയം കഴിഞ്ഞ് വരേണ്ട അടുത്തയാള്‍ സമയത്ത് വന്നില്ലെങ്കില്‍ അവര്‍ പരാതിപ്പെടും
ഒരു അമ്മ ഒരിക്കലും എട്ടു മണിക്കൂര്‍സമയം നോക്കിയല്ല ജോലി ചെയ്യുന്നത്. അവള്‍ ദിവസം തോറും 24 മണിക്കൂറും ഒരു വേതനവും കൈപ്പറ്റാതെ ജോലിയിലാണ്. ആ കുഞ്ഞിന് 20 വയസ്സു പ്രായമായാലും ആ അമ്മയുടെ ജോലി തീരുന്നില്ല. അമ്മയ്ക്കു മാത്രമേ തന്റെ കുഞ്ഞിനു പാലൂട്ടുവാന്‍ കഴിയൂ. ഒരു പരിചാരികയ്ക്ക് ഒരുക്കലും താന്‍ പരിചരിക്കുന്ന കുഞ്ഞിനു പാലൂട്ടുവാന്‍ സാധിക്കുകയില്ല. അതുപോലെതന്നെ സഭയിലും മാതാവിനെപ്പോലെയുള്ളവര്‍ക്കു തങ്ങളുടെ ആത്മീയമക്കള്‍ക്കു നല്‍കുവാന്‍ എപ്പോഴും ഒരു വചനം ഉണ്ടായിരിക്കും. പല മൂപ്പ•ാര്‍ക്കും സഭയ്ക്കു നല്‍കുവാന്‍ ഒരു വചനമില്ലാത്തതിനു കാരണം അവര്‍ അമ്മമാരല്ല, കേവലം പരിചാരികമാര്‍ മാത്രമാണ് എന്നതാണ്.
ഒരമ്മ ഒരിക്കലും തന്റെ മക്കളില്‍ നിന്നു വേതനം പ്രതീക്ഷിക്കുന്നില്ല. ഒരാളും തന്റെ അമ്മ ചെയ്ത സേവനങ്ങള്‍ക്കു വേതനം നല്‍കാറുമില്ല. അഥവാ മണിക്കൂറിന് 20 രൂപ നിരക്കില്‍ അമ്മയ്ക്കു വേതനം കണക്കാക്കിയാല്‍ ഓരോരുത്തരും 20 വയസ്സാകുമ്പോഴേക്കും 30 ലക്ഷം രൂപ നല്‍കേണ്ടതായി വരും. ഇത്ര വലിയ തുക തന്റെ അമ്മയ്ക്കു കൊടുക്കുവാന്‍ ആര്‍ക്കാണ് കഴിയുക?
ഇപ്പോള്‍ നമ്മോടുള്ള ചോദ്യമിതാണ്. യാതൊരു പ്രതിഫലവും കൂടാതെ ദിവസം തോറും, വര്‍ഷം തോറും കര്‍ത്താവു മടങ്ങി വരും വരെ ദൈവത്തെയും ദൈവത്തിന്റെ ജനത്തെയും സേവിക്കുവാന്‍ തയ്യാറുള്ളതാരാണ്? അങ്ങനെയുള്ള ഒരാളെ കണ്ടെത്തിയാല്‍ അയാളെ ത്യാഗമനോഭാവമില്ലാത്ത 10,000 കേവലവിശ്വാസികളെക്കാള്‍ അധികം ദൈസഭയുടെ പണിക്ക് ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയും.
യേശു മടങ്ങി വരുമ്പോള്‍, അവിടുത്തെ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ ജീവിച്ച ജീവിതത്തെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ടി വരുമോ? അതോ ദൈവരാജ്യത്തിനു വേണ്ടി ചെലവഴിച്ച ജീവിതമാണോ ഓര്‍ക്കാന്‍ കഴിയുക? ഉണര്‍ന്നെഴുന്നേല്‍ക്കുക. ദൈവത്തിനു വേണ്ടിയുള്ള ത്യാഗസമ്പൂര്‍ണമായ ജീവിതം കാണിച്ചു തരുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുക.
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!
|