English shape=
      

ആഴ്ചയിലെ സന്ദേശം - Word For The Week

''ഈ ആഴ്ചയിലെ സന്ദേശം'' അഴ്ചതോറും പ്രകാശനം ചെയ്യുന്ന ഒരു ലേഖനമാണ്. ഓരോ പതിപ്പും ബ്രദര്‍ സാക് പൂനന്റെ ലേഖനങ്ങളില്‍ നിന്നോ, പ്രസംഗങ്ങളില്‍ നിന്നോ, പുസ്തകങ്ങളില്‍ നിന്നോ എടുത്തിട്ടുള്ള ഒരംശമാണ്.
2010 |  2011 |  2012 |  2013
ഭൂരിപക്ഷത്തെ അനുഗമിക്കുന്നത് അപകടമാണ്>
നവംബര്‍ 2010 (1) - സാക് പുന്നന്‍

സംഖ്യാ പുസ്തകം 13 ല്‍ യിസ്രായേല്‍ മക്കള്‍ അവരുടെ വാഗ്ദത്ത ‘ഭൂമിയായ കനാന്റെ അതിര്‍ത്തിയിലുള്ള കാദേശ് ബര്‍ന്നയില്‍ എത്തിയതായി നാം കാണുന്നു. അവര്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടിട്ട് അപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു(ദിന 2:14). ദൈവം അവരോട,് 'പോയി കനാന്‍ അവകാശമാക്കുക' എന്നാണ് പറഞ്ഞത്. യിസ്രായേല്‍ മക്കള്‍ കനാന്‍ ഒറ്റു നോക്കുന്നതിന് 12 ചാരന്മാരെ അയച്ചു. ആ 12 പേരും തിരികെ വന്ന് ആ ദേശം “മഹത്തയ ഒന്നാണ്” എന്ന് പറഞ്ഞു. 10 പേര്‍ ഇങ്ങനെയും കൂടി പറഞ്ഞു: “''അവിടെയുള്ളവര്‍ ശക്തരായ മല്ലന്മാരാണ്. അതിനാല്‍ അവരെ കീഴടക്കുവാന്‍ നമുക്ക് കഴിയുകയില്ല.''” രണ്ടുപേര്‍ കാലേബും യോശുവയും മാത്രം പറഞ്ഞു: “''യഹോവയുടെ സഹായത്താല്‍ ശക്തരായ ഈ മല്ലന്മാരെ നാം കീഴടക്കും.'' എന്നാല്‍ 6 ലക്ഷം വരുന്ന യിസ്രായേല്‍ മക്കള്‍ ‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് ശ്രദ്ധിച്ചത്.

എന്താണ് ഇതില്‍ നിന്നും പഠിക്കുന്നത്? ഒന്നാമത് ‘ഭൂരിപക്ഷാഭിപ്രായത്തിന്റെ പുറകെ പോകുന്നത് വലിയ അപകടമാണ്. കാരണം ‘ഭൂരിപക്ഷാഭിപ്രായം മിക്കവാറും തെറ്റായിരിക്കും. “ജീവനിലേയ്ക്കുള്ള വഴി ഇടുങ്ങിയതും ചുരുക്കം പേര്‍ മാത്രം കണ്ടെത്തുന്നതുമാണ് എന്നാണ് യേശു പറഞ്ഞത്. ഭൂരിപക്ഷം വിശാലമായ വഴിയിലൂടെ നാശത്തിലേയ്ക്കു പോകുന്നു. അതുകൊണ്ട് നിങ്ങള്‍ ‘ഭൂരിപക്ഷാഭിപ്രായത്തിന്റെ പുറകെയാണ് പോകുന്നതെങ്കില്‍ നിങ്ങള്‍ വിശാലമായ വഴിലൂടെ നാശത്തിലേയ്ക്കായിരിക്കും പോവുക എന്നത് മിക്കവാറും ഉറപ്പാണ്. അംഗങ്ങള്‍ കൂടിയ സഭ‘ ആത്മീയമായതാണെന്ന് ഒരിക്കലും കരുതരുത്. യേശുവിന്റെ സഭയില്‍ 11 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പത്ത് നേതാക്കന്മാര്‍ ഒരു അഭിപ്രായവും രണ്ട് പേര്‍ നേരെ വിപരീത അഭിപ്രായവും പറയുമ്പോള്‍ നിങ്ങള്‍ ആരുടെ പക്ഷത്തു നില്‍ക്കും? ദൈവം യോശുവ, കാലേബ് എന്നീ രണ്ടു പേരുടെ പക്ഷത്തായിരുന്നു. അവിശ്വാസവും സാത്താനും ആയിരുന്നു മറ്റു പത്തു പേരുടെ കൂടെ. എന്നാല്‍ മടയന്മാരായ യിസ്രായേല്‍ മക്കള്‍ ‘ഭൂരിപക്ഷത്തിന്റെ പുറകെ പോയി. അതിനാല്‍ അവര്‍ക്ക് അടുത്ത 38 വര്‍ഷം മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കേണ്ടി വന്നു. ആരുടെ പക്ഷത്താണ് ദൈവം എന്നത് കാണുവാനുള്ള വിവേചനം അവര്‍ക്കില്ലാതെ പോയി. ഒരു മനുഷ്യന്റെ കൂടെ ദൈവം ഉണ്ടെങ്കില്‍ അതെപ്പോഴും ‘ഭൂരിപക്ഷം ആയിരിക്കും. അവരുടെ കൂടെ എപ്പോഴും നില്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുറപ്പാട് 32 ല്‍ നാം കാണുന്നത് ‘ഭൂരിപക്ഷം യിസ്രായേല്‍ മക്കളും സ്വര്‍ണ്ണ കാളക്കുട്ടിയെ നമസ്‌കരിച്ചപ്പോള്‍ ദൈവം മോശെയെന്ന ഒരേയൊരു മനുഷ്യന്റെ പക്ഷത്താണ് നില്‍ക്കുന്നത എന്നാണ്്. പന്ത്രണ്ടു ഗോത്രങ്ങളില്‍, ലേവി ഗോത്രത്തിനു മാത്രമാണ് അത് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ദൈവം യോശുവയുടെയും കാലേബിന്റെയും കൂടെയാണെന്നുള്ള കാര്യം ലേവി ഗോത്രക്കാര്‍ക്കു പോലും തിരിച്ചറിയുവാന്‍ കഴിയുന്നില്ല.

ഇതില്‍ നിന്നെല്ലാം ഇന്ന് നമുക്ക് ചില പാഠങ്ങളുണ്ട്. ക്രിസ്തീയ ലോകം പൊതുവെ ലോകമയത്വത്തിലും ഒത്തു തീര്‍പ്പിലുമാണ്. യാതൊരു ഒത്തുതീര്‍പ്പുമില്ലാതെ ദൈവവചന സത്യങ്ങള്‍ക്കായി നില്‍ക്കുന്ന ചിലരെ ദൈവം അങ്ങിങ്ങായി ഉയര്‍ത്തുന്നു. നിങ്ങള്‍ക്ക് വിവേചനമുണ്ടെങ്കില്‍ ദൈവം ആ ന്യൂനപക്ഷത്തിന്റെ കൂടെ ആണെന്ന് തിരിച്ചറിയുകയും ‘ഭൂരിപക്ഷത്തിനെതിരെ അവരുടെ കൂടെ നില്‍ക്കുകയും ചെയ്യും. അവരോടു കൂടെ നിങ്ങള്‍ക്ക് വാഗ്ദത്ത ദേശത്ത് കടക്കുവാനും കഴിയും.

ദൈവം കൂടെ നില്‍ക്കുന്ന ഒരു മനുഷ്യനെ എങ്ങനെ നിങ്ങള്‍ തിരിച്ചറിയും? അവന്‍ വിശ്വാസത്തിന്റെ ‘ഭാഷ സംസാരിക്കുന്നു. യോശുവയും കാലേബും വിശ്വാസത്തിന്റെ ‘ഭാഷയാണ് സംസാരിച്ചത്. അതിതാണ്:'നമുക്ക് “കീഴടക്കുവാന്‍ കഴിയും”. ദേഷ്യം, ലൈഗിക ദുര്‍മോഹം, അസൂയ, പിറുപിറുപ്പ് തുടങ്ങിയ മല്ലന്മാരെ നമുക്ക് കീഴടക്കാന്‍ കഴിയും. സാത്താനെയും നമ്മള്‍ കീഴടക്കും. ദൈവം അവനെ നമ്മുടെ കാല്‍കീഴാക്കും.'- ദൈവം കൂടെയുള്ള ഒരു മനുഷ്യന്റെ ‘ഭാഷ ഇപ്രകാരമായിരിക്കും. എന്നാല്‍ ദൈവം കൂടെയില്ലാത്ത മനുഷ്യന്‍ ഇങ്ങനെ പറയും:'വേദപുസ്തകം നാം അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത്. എന്തായാലും നമ്മള്‍ മനുഷ്യരല്ലേ? ജീവിതത്തിന്റെ അവസാനം വരെ നാം പരാജയപ്പെടും. നിങ്ങള്‍ മനുഷ്യന്റെ മനശാസ്ത്രമറിഞ്ഞിരിക്കണം.'” ഞാന്‍ ഈ മനശ്ശാസ്ത്രജ്ഞരെ അല്‍പം പോലും വിലമതിക്കുന്നില്ല. ഞാന്‍ ദൈവവചനത്തിലാണ് വിശ്വസിക്കുന്നത്.

പല ക്രിസ്ത്യാനികളും യിസ്രായേല്‍ മക്കളെ പോലെ തങ്ങളുടെ മാനുഷിക ബുദ്ധിയില്‍ ആശ്രയിച്ച് വഴി തെറ്റി പോകുന്നു. ദൈവം ഈ കാര്യങ്ങള്‍ ജ്ഞാനികള്‍ക്കും ബുദ്ധിമാന്മാര്‍ക്കും മറച്ച് വെച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു. വേദപുസ്തകം പഠിക്കുന്നതിന് നിങ്ങളുടെ മാനുഷിക യുക്തിയും, കഴിവും, ബുദ്ധിയുമാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ വഴി തെറ്റി പോകുമെന്ന് എനിക്കുറപ്പിച്ചു പറയുവാന്‍ കഴിയും. അതുകൊണ്ടാണ് യേശു പണ്ഡിതനായ ഗമാലിയേലിനെ തന്റെ ശിഷ്യനാക്കാതെ ചില മുക്കുവരെയാണ് ശിഷ്യന്‍മാരായി തെരഞ്ഞെടുത്തത്. ഗമാലിയേലിന്റെ വിദ്യാര്‍ത്ഥികളിലൊരാളായ പൗലോസിനെ പിന്നീട് ദൈവം തെരഞ്ഞെടുത്തു എങ്കിലും അവന്റെ ഉന്നത ‘ഭാവം മുഴുവന്‍ മാറി വെളിപ്പാടുകള്‍ ലഭിക്കുവാന്‍ തക്കവണ്ണമുള്ള ശിക്ഷണം ലഭിക്കുന്നതിന് മൂന്നു വര്‍ഷം അവനെ മരുഭൂമിയില്‍ കൂടെ നടത്തിയെന്ന കാര്യം ഓര്‍ക്കുക..

മൊഴിമാറ്റം: സാജു ജോസഫ്‌.     ಈ ಸಂದೇಶ ಮುದ್ರಿಸಿಕೊಳ್ಳಿ    மின்அஞ்சல் அனுப்புக

"ആഴ്ചയിലെ സന്ദേശം!" - നിങ്ങളുടെ പ്രതിഫലനങ്ങളും ചോദ്യങ്ങളും ദയവായി ഞങ്ങള്‍ക്കെഴുതുക :malayalam@cfcindia.com, cfc@cfcindia.com
നിങ്ങളുടെ സുഹൃത്തിനയക്കുക | ആഴ്ചയിലെ സന്ദേശം | ദൈവിക ലേഖനങ്ങള്‍ | ആഡിയോ| വീഡിയോ | ബന്ധപ്പെടുക

© Copyright - Christian Fellowship Church , Bangalore. (INDIA)