English shape=
      

ഞങ്ങളെക്കുറിച്ച് - ABOUT US

ഞങ്ങള്‍ വിശ്വസിക്കുന്നത്:
ബൈബിള്‍ ( 66 പുസ്തകങ്ങള്‍ ) ദൈവത്താല്‍ പ്രചോദിതവും തെറ്റുകളില്ലാത്തതുമായ ദൈവവചനവും ഇഹലോകവാസത്തില്‍ നമ്മെ നയിക്കുവാന്‍ പര്യാപ്തമായ ഏക വഴികാട്ടിയുമാകുന്നുവെന്ന്.
നിത്യതയിലെ ഏകദൈവം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികളില്‍ നിലനില്‍ക്കുന്നുവെന്ന്.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‍തുവിന്റെ ദൈവത്വം, കന്യകാജനനം, മനുഷ്യത്വം, പരിപൂര്‍ണ്ണമായ പാപരഹിതജീവിതം, നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായുള്ള മരണം, ശരീരത്തോട് കൂടിയുള്ള ഉയിര്‍പ്പ്, പിതാവിങ്കലേക്കുള്ള ആരോഹണം, തന്റെ വിശുദ്ധന്‍മാര്‍ക്ക് വേണ്ടി ഈ ഭൂമിയിലേക്കുള്ള മടങ്ങിവരവ് എന്നീ സത്യങ്ങളില്‍.
എല്ലാ മനുഷ്യരും പാപത്തില്‍ മരിച്ച് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, പാപക്ഷമയ്‍ക്കുള്ള ഏകമാര്‍ഗ്ഗം മാനസാന്തരപ്പെട്ട്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മരണത്തിലും ഉയിര്‍പ്പിലും ഉള്ള വിശ്വാസത്തിലൂടെയാണെന്നും.
ഒരു വ്യക്തി വീണ്ടുംജനനം പ്രാപിച്ച് ദൈവപൈതലായിത്തീരുന്ന പരിശുദ്ധാത്മാവിന്റെ പുനരുദ്ധാരണപ്രവര്‍ത്തനത്തില്‍.
നീതീകരണം ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ മാത്രമാകുന്നു, അതിന്റെ തെളിവ് ദൈവത്തെ മഹത്വപ്പെടുത്തുന്ന സല്‍പ്രവര്‍ത്തികളെന്നും.
വീണ്ടും ജനനത്തിന് ശേഷം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ പൂര്‍ണ്ണമായും മുങ്ങിയുള്ള ജലസ്നാനത്തില്‍.
ജീവിതത്താലും വാക്കിനാലൂം ക്രിസ്തുവിനെ സാക്ഷീകരിക്കുവാനുള്ള ശക്തിക്കായി നിരന്തരം പരിശുദ്ധാത്മാവില്‍ നിറയേണ്ടതിന്റെ ആവശ്യകതയില്‍.
നീതിമാന്മാര്‍ക്ക് നിത്യജീവനുവേണ്ടിയും അനീതിക്കാര്‍ക്ക് നിത്യനരകത്തിനും വേണ്ടിയുള്ള ഉയിര്‍ത്തെഴുന്നേല്‍പില്‍.


ബ്രദര്‍ സാക് പുന്നനെക്കുറിച്ച് - ABOUT Br.Zac Poonen

കഴിഞ്ഞ 40-ല്‍ അധികം വര്‍ഷങ്ങളായി ബൈബിള്‍ അധ്യാപകനായും ഒന്നിലധികം സഭകളുടെ ഉത്തരവാദിത്തമുള്ള മൂപ്പനായും ഭാരതത്തില്‍ കര്‍ത്താവിനെ സേവിക്കുന്ന ബ്രദര്‍ സാക് പുന്നന്‍ ഭാരതീയ നാവികസേനയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.

അദ്ദേഹം ഇംഗ്ളീഷ് ഭാഷയില്‍ രചിച്ചിട്ടുള്ള പല പുസ്തകങ്ങളും ലേഖനങ്ങളും വിവിധ ഭാഷകളിലേക്ക് പരിവര്‍ത്തനം ചെയ്‍തിട്ടുണ്ട്. ഭാരതത്തിലും വിദേശരാജ്യങ്ങളിലും അദ്ദേഹം നല്‍കിയിട്ടുള്ള വിവിധ സന്ദേശങ്ങള്‍ ആഡിയോ/ വീഡിയോ കാസെറ്റുകള്‍ സി.ഡി/ എം.പി ൩ എന്നിവയുടെ രൂപത്തില്‍ ലഭ്യമാണ്. ( പുസ്തകങ്ങള്‍ ആഡിയോ/ വീഡിയോ സെക്ഷന്‍ കാണുക ).

ക്രിസ്ത്യന്‍ ഫെല്ലോഷിപ് ചര്‍ച്ചിലെ മറ്റു മൂപ്പന്മാരെപ്പോലെ ബ്രദര്‍ സാക് പുന്നനും "കൂടാരപ്പണി"-യിലൂടെ തന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നു; തന്റെ സേവനത്തിനായി ഒരു വേതനവും കൈപ്പറ്റുന്നില്ല. ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സെന്തര്‍ പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കോ ആഡിയോ / വീഡിയോ / സി.ഡി - കളുടെയോ ഒരു ലാഭവും (റോയല്‍റ്റി) അദ്ദേഹം കൈപ്പറ്റുന്നില്ല.

അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ അമര്‍ത്തുക.

നിങ്ങളുടെ സുഹൃത്തിനയക്കുക | ആഴ്ചയിലെ സന്ദേശം | ദൈവിക ലേഖനങ്ങള്‍ | ആഡിയോ| വീഡിയോ | ബന്ധപ്പെടുക

© Copyright - Christian Fellowship Church , Bangalore. (INDIA)